
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച നടന്ന എയര്‍ ഇന്ത്യയുടെ റിക്രൂട്ട്മെന്റിന് എത്തിയത് 25,000ത്തിലേറെ പേര്.
2,216 ഒഴിവുകളിലേക്കാണ് നിയമനം. വന്‍ തിക്കും തിരക്കുമായിരുന്നു വിമാനത്താവളത്തില്‍ അനുഭവപ്പെട്ടത്. ഗ്രൗണ്ട് സ്റ്റാഫ് വിഭാഗത്തിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. 20,000 മുതല്‍ 25,000 രൂപ വരെയാണ് ശമ്പളമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ കഴിക്കാതെയാണ് പലരും ജോലിക്ക് അപേക്ഷിക്കാനെത്തിയതെന്നും ഇതുമൂലം പലര്‍ക്കും ദേഹാസ്വസ്ഥത അനുഭവപ്പെട്ടതായും എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു.
22,500 രൂപയാണ് കമ്പനി ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അപേക്ഷ നല്‍കാനെത്തിയ ബി.ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ പ്രഥമേശ്വര് പറഞ്ഞു. 400 കിലോമീറ്ററോളം സഞ്ചരിച്ചാണ് ജോലിക്ക് അപേക്ഷിക്കാന്‍ താന്‍ എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments