KeralaLatest NewsNews

പ്രമുഖ നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം. മണി) അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നിര്‍മാതാവും സംവിധായകനുമായ അരോമ
മണി (എം. മണി) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 1977 ല്‍ ധീരസമീരെ യമുനാതീരേ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. സുനിത പ്രൊഡക്ഷന്‍സ്, അരോമ മൂവി ഇന്റര്‍നാഷണല്‍ എന്നീ ബാനറില്‍ 60 ലധികം സിനിമകള്‍ നിര്‍മ്മിക്കുകയും പത്തിലധികം സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Read Also: ഉറക്കത്തില്‍ യുവാവ് മരിച്ചു, വില്ലനായത് ഹൃദയാഘാതം: അടുത്ത ഞായറാഴ്ച വിവാഹം നടക്കാനിരിക്കെയായിരുന്നു ദാരുണ മരണം

ഏഴു ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ ആര്‍ട്ടിസ്റ്റാണ് അവസാന ചിത്രം. റൗഡി രാമു, എനിക്കു ഞാന്‍ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്ക്കൊരുമ്മ, ലൗസ്റ്റോറി, പദ്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം,നvാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മീഷണര്‍, ജനാധിപത്യം, എഫ്ഐആര്‍, പല്ലാവൂര്‍ ദേവനാരായണന്‍, കാശി (തമിഴ്), മിസ്റ്റര്‍ ബ്രഹ്മചാരി, ബാലേട്ടന്‍, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15, ആര്‍ട്ടിസ്റ്റ് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട ചിത്രങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button