തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത. ഔദ്യോഗികമായി ക്ഷണം ഇല്ലാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും വിശദീകരണം. എന്നാൽ ക്ഷണം ഇല്ലാതെ നോട്ടീസിൽ പേരുമാത്രം ചേർത്തെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി. എന്നാൽ, ഔദ്യോഗികമായി ക്ഷണിക്കുമെന്ന് വിഴിഞ്ഞം തുറമുഖം അധികൃതർ പറഞ്ഞു.
ബിഷപ്പിനെ നേരിൽ കണ്ട് ക്ഷണിക്കാനും നീക്കമുണ്ട്. അതേസമയം ജമാഅത്ത് കമ്മിറ്റി പ്രതിഷേധം പിൻവലിച്ചു.തുറമുഖ മന്ത്രി വി.എൻ.വാസവനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.ഒരു വിഭാഗം മത്സ്യത്തൊഴിലാളികളെ അവഗണിച്ചെന്ന് ആരോപിച്ച് തെക്കുംഭാഗം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ സമരം പ്രഖ്യാപിച്ചത്. വിഴിഞ്ഞം നോർത്ത് ഭാഗത്തെ മത്സ്യത്തിഴിലാളികളെ അവഗണിച്ചെന്നായിരുന്നു പരാതി. ജമാഅത്ത് കൈമാറിയ മത്സ്യത്തൊഴിലാളി ലിസ്റ്റ് പരിശോധിച്ച് അർഹമായ സഹായം നല്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയെന്ന് പ്രതിഷേധക്കാർ അറിയിച്ചു
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ ചരക്ക് കപ്പൽ സാൻ ഫർണാണ്ടോയുടെ ബെർത്തിങ് നാളെ 9.15ന് നടക്കും.ഇന്ന് രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് എത്തും. നാളെ വാട്ടർ സല്യൂട്ട് നൽകിയാകും കപ്പലിനെ സ്വീകരിക്കുക. മന്ത്രി വി.എൻ.വാസവൻ തുറമുഖത്ത് എത്തി അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നാളെ രാവിലെ കപ്പലിനെ സ്വീകരിക്കുന്നത്.
Post Your Comments