KeralaLatest NewsNews

ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസില്‍ യാത്ര ചെയ്യാന്‍ ആളില്ല: ബെംഗളൂരു ട്രിപ്പ് മുടങ്ങി

കോഴിക്കോട്: ഏറെ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നവകേരള ബസിന്റെ സര്‍വീസ് മുടങ്ങി. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സര്‍വീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സര്‍വീസ് നടത്തിയില്ല. ഒരാള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.

Read Also: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത് എവിടെ നിന്നാണെന്ന് സിബിഐ കണ്ടെത്തി: 50 ലക്ഷം വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റു

മെയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു.

ശുചിമുറി, വാഷ്‌ബേസിന്‍, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ ഈ സംവിധാനങ്ങളും ഉയര്‍ന്ന നിരക്കും ആളുകളെ ആകര്‍ഷിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button