സിയോള്‍: പുരുഷന്മാരിലെ ആത്മഹത്യ വര്‍ധിക്കുന്നതിന് സ്ത്രീകളെ പഴിച്ച ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ നേതാവിനെതിരെ രൂക്ഷ വിമര്‍ശനം. സമൂഹത്തില്‍ സ്ത്രീകളുടെ പങ്കും അധികാരവും വര്‍ധിക്കുന്നതാണ് പുരുഷന്മാരുടെ ആത്മഹത്യാ വര്‍ധനവിന് കാരണമെന്നാണ് സിയോള്‍ സിറ്റി കൌണ്‍സിലര്‍ കിം കി ഡക്ക് വിശദമാക്കിയത്. തൊഴിലിടത്തില്‍ അടക്കം സ്ത്രീകള്‍ എത്താന്‍ തുടങ്ങിയതിന് പിന്നാലെ പുരുഷന്മാര്‍ക്ക് ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടായെന്നും ഇന്നത്തെ സ്ത്രീകളെ വിവാഹം ചെയ്യാന്‍ ആവശ്യമായ സാഹചര്യം ഒരുക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നാണ് കിം കി ഡക്ക് പ്രതികരിച്ചത്.
സ്ത്രീകള്‍ ഉന്നത സ്ഥിതിയിലെത്തുന്ന അവസ്ഥയാണ് അടുത്തിടെയായി രാജ്യത്ത് കാണുന്നത്. ഇതാണ് ഭാഗികമായി രാജ്യത്തെ പുരുഷന്മാരുടെ ആത്മഹത്യാ ശ്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ഒരു പരിധി വരെ ഘടകമാവുന്നതെന്നുമാണ് കിം കി ഡക്ക് കഴിഞ്ഞ ദിവസം വിശദമാക്കിയത്.
ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലെ ആത്മഹത്യാ നിരക്ക് കൂടിയ രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ലിംഗ സമത്വത്തില്‍ മോശമായ അവസ്ഥയ്ക്ക് മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഈ രാജ്യം. അതിരൂക്ഷമായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് അന്തര്‍ദേശീയ തലത്തില്‍ കിം കി ഡക്കിനെതിരെ ഉയരുന്നത്. പുരുഷ രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ പതിവായി നടത്തുന്ന ഒരാളാണ് കിം കി ഡക്ക്.
Leave a Comment