Latest NewsKeralaNews

അമ്മയും മകളും മരിച്ച നിലയില്‍: മുറിക്കുള്ളിലും ഹാളിലുമായി മൃതദേഹങ്ങള്‍, നാടിനെ ഞെട്ടിച്ച് സംഭവം

തിരുവനന്തപുരം: പാലോട് പേരയം ചെല്ലഞ്ചിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോള്‍ ഗീതയുടെ ഭര്‍ത്താവ് വത്സലന്‍ വീട്ടില്‍ ഉണ്ടായിരുന്നു. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Read Also: ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിശബ്ദകൊലയാളി, ഭക്ഷണംമുതല്‍ ജീവിതശൈലി വരെ മാറണം: മാര്‍ഗനിര്‍ദേശങ്ങളുമായി സിഎസ്‌ഐ

മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കള്‍ പറയുന്നത്. ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 3 ദിവസം മുന്‍പ് 12 സെന്റ് വസ്തുവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഇവര്‍ക്ക് പ്രതികൂലമായിട്ടായിരുന്നു വിധി. ഇത് ഇരുവരെയും മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ – 1056, 0471- 2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button