മാര്‍പാപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം: ആര്‍ച്ച് ബിഷപ്പിനെ പുറത്താക്കി വത്തിക്കാന്‍

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരെ നിരന്തരമായി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പിനെതിരെ നടപടി. കാര്‍ലോ മരിയ വിഗാനോ എന്ന ആര്‍ച്ച് ബിഷപ്പിനെതിരെയാണ് നടപടി വന്നിട്ടുള്ളത്. സഭയ്ക്കുള്ളില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ 83കാരനായ ആര്‍ച്ച് ബിഷപ്പിനെതിരെ പുറത്താക്കിയത്. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ രാജി വയ്ക്കണമെന്ന് കാര്‍ലോ മരിയ വിഗാനോ ആവശ്യപ്പെട്ടിരുന്നു. 2011-2016 വര്‍ഷങ്ങളില്‍ മാര്‍പാപ്പയുടെ ദൂതഗണത്തിലെ ഏറ്റവും മുതിര്‍ന്ന ആളുകളിലൊരാളായിരുന്നു ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ.

Read Also: മാന്നാര്‍ കൊല: കലയുടെ ഭര്‍ത്താവ് അനിലിനായി ലുക്ക് ഔട്ട- റെഡ് കോര്‍ണര്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കും

കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, സ്വവര്‍ഗ ലൈംഗികത വിഷയങ്ങളില്‍ മാര്‍പാപ്പയുടെ അഭിപ്രായങ്ങളോട് രൂക്ഷമായ വിമര്‍ശനമാണ് കാര്‍ലോ മരിയ വിഗാനോ നടത്തിയിരുന്നത്. 2018ല്‍ അമേരിക്കയിലെ കര്‍ദ്ദിനാളിനെതിരായി ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളേക്കുറിച്ച് മാര്‍പാപ്പയ്ക്ക് അറിവുണ്ടെന്ന ആരോപണത്തോടെയാണ് കാര്‍ലോ മരിയ വിഗാനോ പിന്‍നിരയിലേക്ക് പോയത്. ഈ ആരോപണം വത്തിക്കാന്‍ നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെ അമേരിക്കയിലെ ചില ഗൂഢാലോചന സൈദ്ധാന്തികരുമായി ചേര്‍ന്ന് കൊവിഡ് വാക്‌സിനെതിരായ പരാമര്‍ശങ്ങള്‍ അടക്കം കാര്‍ലോ മരിയ വിഗാനോ നടത്തിയിരുന്നു. വാക്‌സിന്‍ ക്രൈസ്തവ വിരുദ്ധം എന്ന രീതിയിലായിരുന്നു കാര്‍ലോ മരിയ വിഗാനോയുടെ പ്രചരണം. കാര്‍ലോ മരിയ വിഗാനോ പുറത്താക്കാനുള്ള കാരണം അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണെന്നാണ് വത്തിക്കാന്‍ വക്താവ് വെള്ളിയാഴ്ച വിശദമാക്കിയത്.

നിയമലംഘനങ്ങള്‍ക്കാണ് കാര്‍ലോ മരിയ വിഗാനോയെ ദേവാലയങ്ങളില്‍ നിന്ന് പുറത്താക്കുന്നതെന്നും വത്തിക്കാന്‍ വിശദമാക്കി. മാര്‍പാപ്പയുടെ അധികാരത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ അടക്കമുള്ള കുറ്റമാണ് കാര്‍ലോ മരിയ വിഗാനോയ്‌ക്കെതിരെയുള്ളത്.

Share
Leave a Comment