KeralaLatest NewsNews

ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് 14 കാരന്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ അടുത്തിടെ മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് പയ്യോളി സ്വദേശിയായ 14 കാരനു കൂടി അമീബിക് മസ്തിഷ ജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ അടുത്തിടെ മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു.

read also: വെസ്റ്റ് നൈല്‍ പനി ആലപ്പുഴയില്‍ സ്ഥിരീകരിച്ചു: ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച്‌ ആരോഗ്യ വകുപ്പ്

വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളിലാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button