Beauty & Style

പ്രായമായോ? മുഖത്തെ ചുളിവുകളും കുത്തുകളും കറുത്ത പാടുകളും ഇനി വരില്ല, ഇത് ശീലിച്ചാൽ

അല്‍പം നാരങ്ങ നീര് മുഖത്തെ പാടുകളില്‍ പുരട്ടാം. പിന്നീട് ഒരു പഞ്ഞി കൊണ്ട് മുഖം തുടച്ചെടുക്കാം.

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും പ്രായമാകുന്നതിന്റെ ലക്ഷണമാണ്. പരസ്യത്തിലും മറ്റും കാണുന്ന വസ്തുക്കള്‍ തേച്ച് പിടിപ്പിച്ച് ചര്‍മ്മത്തിന്റെ നിറവും ഗുണവും സൗന്ദര്യവും ഇല്ലായ്മ ചെയ്യുന്നവരാണ് പലരും. ഒരു കപ്പ് തൈര് ,രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ, ഒരു സ്പൂണ്‍ ഒലീവ് ഓയിലും മിക്‌സ് ചെയ്യാം.ഫെയ്‌സ് പാക്ക് ഉണ്ടാക്കി മുഖത്ത് പുരട്ടി നല്ല പോലെ മസ്സാജ് ചെയ്ത ശേഷം 15 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയാം.ഒരു കപ്പ് തേങ്ങാപ്പാല്‍, ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ പാല്‍ എന്നവ ചേർത്തും ഒരു ഫെയ്‌സ് പാക്ക് ഉണ്ടാക്കി മുഖത്ത് പുരട്ടാവുന്നതാണ്. ചുളിവുകളും ഏജ് സ്പോട്ടും മാറിക്കിട്ടും.

ഒരു തക്കാളി, ഒലീവ് ഓയില്‍, കടുകെണ്ണ എന്നിവ ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.നാരങ്ങയും തേനും ചേര്‍ന്ന മിശ്രിതം. നാരങ്ങ, തേന്‍, പഞ്ചസാര എന്നിവ ചേർത്തും ഫെയ്‌സ് പാക്ക് ഉണ്ടാക്കാവുന്നതാണ്.മുഖത്തും മറ്റും പല തരത്തിലുള്ള പാടുകള്‍ വരുന്നത് സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

അല്‍പം നാരങ്ങ നീര് മുഖത്തെ പാടുകളില്‍ പുരട്ടാം. പിന്നീട് ഒരു പഞ്ഞി കൊണ്ട് മുഖം തുടച്ചെടുക്കാം. ദിവസവും രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാം. ഇത് ഏജ് സ്‌പോട്ട് ഇല്ലാതാക്കാം.കറ്റാര്‍വാഴ മുറിച്ച് മുഖത്തുരസി ഒരു മണിക്കൂറിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഒരു മാസം ഇങ്ങനെ ചെയ്താൽ മുഖത്തെ എല്ലാ തരത്തിലുള്ള കറുത്ത പാടുകളും മാറും.നല്ലതു പോലെ പഴുത്ത പപ്പായ പേസ്റ്റാക്കി മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം.ഇതൊക്കെ ശീലിച്ചാൽ മുഖം തിളങ്ങി ചെറുപ്പം നിലനിർത്താം.

shortlink

Related Articles

Post Your Comments


Back to top button