Latest NewsBeauty & StyleLife Style

മധ്യവയസ്സിലും ആരോഗ്യമുള്ള യുവത്വം നിലനിർത്താൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

ആരോഗ്യവും സൗന്ദര്യവും ചെറുപ്പവും നിലനിർത്താൻ ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വ്യായാമങ്ങളും ഡയറ്റും വരെ പലരും നോക്കുന്നുണ്ട്. എന്നാൽ, താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് എന്നും യുവത്വം നിലനിർത്താൻ സാധിക്കുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്.

1. വ്യായാമം
ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി മനസിലാക്കി വേണം വ്യായാമ മുറകള്‍ സ്വീകരിക്കേണ്ടത്. സ്ട്രെച്ചിങ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. മാത്രവുമല്ല, നടുവേദനയ്ക്ക് ഏറ്റവും നല്ലത് സ്ട്രെച്ചിങ് വ്യായാമമാണ്. അതോടൊപ്പം തന്നെ, നടക്കാനും സമയം കണ്ടെത്തണം. യോഗ ചെയ്യുന്നതും നല്ലതാണ്.

2. ഉറക്കം
ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നതില്‍ ഉറക്കത്തിനും പ്രാധാന്യമുണ്ട്. കുറഞ്ഞത് ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങാന്‍ കഴിയണം. ഉറക്കക്കുറവ് പല സമ്മര്‍ദങ്ങള്‍ക്കുമിടയാക്കും.

3. ആഹാരം
ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. ഹോള്‍ വീറ്റ്, തവിടുള്ള അരി, ഹോള്‍ വീറ്റ് ബ്രെഡ് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം.

4. ഡയറ്റ്
ശരീരം അധികം വണ്ണിക്കാതിരിക്കാന്‍ ആഹാരത്തില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തണം. മധ്യവയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. എന്നുകരുതി അധികമായി മെലിയരുത്. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി ക്രാഷ് ഡയറ്റുകള്‍ പരീക്ഷിക്കരുത്. ഭക്ഷണകാര്യത്തില്‍ ചെറിയ ചെറിയ മാറ്റങ്ങളേ പെട്ടെന്ന് വരുത്താവൂ.

5. വെള്ളം
ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. 35 കഴിഞ്ഞ സ്ത്രീകളില്‍ കൂടുതലായും കണ്ടു വരുന്ന പ്രശ്‌നമാണ് യൂറിനറി ഇന്‍ഫെക്ഷന്‍. ഇതൊഴിവാക്കാനും ചര്‍മ്മം മൃദുവാക്കാനും ധാരാളമായി വെള്ളം കുടിക്കുക.

6. ഗ്രീന്‍ടീ
ഗ്രീന്‍ടീ കുടിക്കുന്നത് പതിവാക്കുക. യൗവ്വനം നിലനിര്‍ത്തുന്നതോടൊപ്പെം തന്നെ ആരോഗ്യവും പ്രദാനം ചെയ്യാന്‍ ഗ്രീന്‍ടീയ്ക്ക് കഴിയും.

7. പ്രഭാത ഭക്ഷണം
ദിവസവും കൃത്യസമയത്ത് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. മാനസികാരോഗ്യം പ്രദാനം ചെയ്യാനും പ്രാതലിന് കഴിയും.

8. അനീമിയ
അനീമിയയാണ് മറ്റൊരു ആരോഗ്യപ്രശ്‌നം. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇതെല്ലാം അനീമിയ മൂലം ഉണ്ടാവുന്ന ലക്ഷണങ്ങളാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്ന ഈത്തപ്പഴം പോലുള്ള ഭക്ഷണ വസ്തുക്കള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായം കൂടുന്തോറും സ്ത്രീകളില്‍ പൊതുവേ അയേണിന്റെ അളവ് കുറഞ്ഞു വരാറുണ്ട്. കരള്‍, പച്ചിലക്കറികള്‍, നെല്ലിക്ക, മുന്തിരി, ചീര തുടങ്ങിയവ ധാരാളം കഴിക്കണം. ഇരുമ്പു പാത്രങ്ങളില്‍ ആഹാരം പാകം ചെയ്ത് കഴിക്കുന്നതു നല്ലതാണ്.

9.പഴവർഗങ്ങൾ
ആഹാരത്തില്‍ എപ്പോഴും ഫൈബറിന്റെ സാന്നിധ്യവും വേണം. നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസം കഴിക്കണം.

10. ലഹരിപാനീയം വേണ്ട
ദാഹിക്കുമ്പോഴും ക്ഷീണം തോന്നുമ്പോഴും ധാരാളമായി കോള, കോഫി തുടങ്ങിയ ലഹരി പാനീയങ്ങള്‍ കുടിക്കാതിരിക്കുക. ഇവയില്‍ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല. ഇവ ദാഹം മാറ്റുന്നതായി തോന്നിക്കുന്നുവെങ്കിലും യഥാര്‍ഥത്തില്‍ ശരീരത്തില്‍ ഡീഹൈഡ്രേഷനാണ് ഉണ്ടാക്കുന്നത്.

11. എണ്ണകൾ
കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡാല്‍ഡ പോലുള്ള എണ്ണകള്‍ പാചകത്തിനുപയോഗിക്കരുത്. അതുപോലെ ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക.

12. ഒമേഗ ത്രീ ഫാറ്റി ആസിഡ്
ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം ആരോഗ്യത്തിന് നല്ലതാണ്. അതിന് ധാരളമായി ചെറു മത്സ്യങ്ങള്‍ കഴിക്കുക. ബദാം, തേങ്ങ, ഒലീവ് ഓയില്‍ ഇതെല്ലാം നല്ലതാണ്. ആഴ്ചയില്‍ 23 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ പാചകത്തിനുപയോഗിക്കുന്നത് ചര്‍മത്തിനും ഗുണം നല്‍കും.

13. ചർമ്മ സംരക്ഷണം
തിരക്കേറുന്നതോടെ ചര്‍മസംരക്ഷണത്തില്‍ ശ്രദ്ധിക്കാതിരിക്കരുത്. പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ദിവസവും സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് പതിവാക്കുക. ഇത് സ്‌കിന്‍ കാന്‍സറില്‍ നിന്നും സംരക്ഷണം തരുന്നു. പുറത്തിറങ്ങുന്നതിനു 15 മിനിറ്റ് എങ്കിലും മുമ്പ് സണ്‍ സ്‌ക്രീന്‍ ലോഷന്‍ പുരട്ടണം.

14. ഉപ്പും മധുരവും
ഉപ്പിന്റെയും മധുരത്തിന്റെയും കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വെളുത്ത വിഷമെന്നാണ് ഇവ അറിയപ്പെടുന്നത് തന്നെ. ഇവ കഴിയുന്നതും കുറച്ച് ഭക്ഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button