Latest NewsKeralaNews

അമ്മയ്ക്ക് രണ്ട് മന്ത്രിമാര്‍ ഉള്ളതില്‍ സന്തോഷം, എന്തായാലും അടുത്ത മന്ത്രി ഞാന്‍ തന്നെ: ഭീമന്‍ രഘു

കൊച്ചി: അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടന്‍ ഭീമന്‍ രഘു. അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാര്‍ ഉള്ളതില്‍ സന്തോഷം ഉണ്ടെന്നും പുതിയ ഭാരവാഹികള്‍ക്ക് സംഘടനയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയട്ടെ എന്നും ഭീമന്‍ രഘു പറഞ്ഞു. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍.

Read Also: 325 യാത്രക്കാരുമായി പോയ വിമാനം അപകടത്തില്‍പ്പെട്ടു: 30 ലധികം യാത്രക്കാര്‍ക്ക് പരിക്ക്

‘അമ്മയുടെ വാര്‍ഷിക പൊതുയോഗങ്ങളിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കുവയ്ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്. നമുക്കിപ്പോള്‍ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്ക്ക് അഭിമാനമായ രണ്ടു മന്ത്രിമാര്‍ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണ്. എന്തായാലും അടുത്ത മന്ത്രി ഞാന്‍ തന്നെ. 2026- നല്ലേ അടുത്ത തെരഞ്ഞെടുപ്പ്. സമയം കിടക്കുന്നതേയുള്ളൂ. എന്തായാലും വളരെ സന്തോഷം. അമ്മയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പുതിയ ഭാരവാഹികള്‍ക്ക് കഴിയട്ടെ. ബാബു എന്ന മനുഷ്യന്റെ ഒരു താങ്ങും തണലും എപ്പോഴും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു’, ഭീമന്‍ രഘു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button