Latest NewsIndiaSaudi ArabiaNewsGulf

അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി: 34 കോടി രൂപ ദയാധനം സൗദി ബാലന്റെ കുടുംബത്തിന് കൈമാറി

റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. മോചനത്തിനാവശ്യമായ ദയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി. തുടർന്ന് അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ശിക്ഷ റദ്ദാക്കിയത്. റിയാദ് ക്രിമിനല്‍ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

read also: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പീഡനം, ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി: പ്രതി കൊച്ചിയില്‍ പിടിയില്‍

രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് 18 വർഷത്തിലധികമായി റിയാദ് ജയിലില്‍ കഴിയുന്ന റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ കോടതി ഒപ്പുവെച്ചത്. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി ഉടൻ തന്നെ റഹീം ജയില്‍ മോചിതനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button