KeralaLatest NewsNews

ശിവശക്തി പോയിന്റിലെ സാമ്പിളുകള്‍ വൈകാതെ ഭൂമിയിലെത്തും: ഇസ്രോ മേധാവി

ന്യൂഡല്‍ഹി: ചാന്ദ്ര ദൗത്യം ശിവശക്തി പോയിന്റില്‍ നിന്ന് പാറക്കല്ലുകള്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകുമെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

Read Also: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു

2040-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ പദ്ധതിയിടുന്നു. ഇതിന് മുന്നോടിയായി മനുഷ്യനെ ബഹിരാകാശത്തും ചാന്ദ്ര ഭ്രമണപഥത്തിലും എത്തിച്ച് പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമാക്കണം. ആളില്ലാ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ മനുഷ്യനെ എത്തിക്കാന്‍ കഴിയൂ. ഇതിന്റെ ഭാഗമായാണ് ചന്ദ്രോപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാന്‍ പദ്ധതിയിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സാമ്പിളുകള്‍ എത്തിക്കുന്നത് വഴി സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതില്‍ വ്യക്തത വരും. എത്ര ഭാരം ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് അറിയാന്‍ കഴിയും. മനുഷ്യനെ വച്ച് ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാന്‍ പരിമിതിയുണ്ടെന്നും ആദ്യ പടിയെന്നവണ്ണമാണ് സാമ്പിളുകള്‍ എത്തിച്ച് പരീക്ഷിക്കുന്നതെന്നും സോമനാഥ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button