Latest NewsKeralaNewsCrime

അശ്ലീല വീഡിയോ കാണിച്ച്‌ മകളെ പീഡിപ്പിച്ചു: പിതാവിന് 98 വര്‍ഷം കഠിന തടവ്

പിതാവ് മകളെ ഉപദ്രവിക്കുന്നത് കാണാനിടയായ അയല്‍വാസിയായ സ്ത്രീയാണ് പൊലീസില്‍ വിവരമറിയിച്ചത്

പത്തനംതിട്ട: അശ്ലീല വീഡിയോ കാണിച്ച്‌ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 98 വർഷം കഠിന തടവും പിഴയും. മാന്നാർ സ്വദേശിയായ 50-കാരനു പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. കഠിന തടവിന് പുറമേ 5,25,000 രൂപ പിഴയും പ്രതി നല്‍കണം. അല്ലാത്തപക്ഷം 5 വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.

2019 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തിൽ മൊബൈലില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച്‌ 11-കാരിയായ മകളെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്ന സമയത്ത് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് പിതാവ് കുട്ടിയെ ഉപദ്രവിച്ചത്. പുറത്തുപറഞ്ഞാല്‍ പിതാവിനൊപ്പം മകളും ജയിലില്‍ പോകേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.

read also: വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ട മഴ, ഉയർന്ന തിരമാല : ജാഗ്രത നിർദ്ദേശം

പിതാവ് മകളെ ഉപദ്രവിക്കുന്നത് കാണാനിടയായ അയല്‍വാസിയായ സ്ത്രീയാണ് പൊലീസില്‍ വിവരമറിയിച്ചത്. കൂടാതെ, പിതാവിന്റെ പീഡനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button