ജല്‍ന: മോചനദ്രവ്യം ആവശ്യപ്പെട്ട് 13കാരനെ തട്ടിയെടുത്ത സംഘത്തെ വിദഗ്ധമായി കുടുക്കി പൊലീസ്. മഹാരാഷ്ട്രയിലെ ജല്‍നയിൽ ആയുർവേ മരുന്നുകളുടെ ബിസിനസ് നടത്തുന്ന കൃഷ്ണ മുജ്മുലെ എന്നയാളുടെ കുട്ടിയെ തട്ടിയെടുത്ത ജല്‍ന സ്വദേശികളായ രോഹിത് ഭൂരെവാള്‍, അർബാസ് ഷെയ്ഖ്, നിതിൻ ശർമ എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ പൊലീസ് വിദഗ്ധമായി രക്ഷപെടുത്തി.
മുജ്മുലെയുടെ അയല്‍വാസിയാണ് പിടിയിലായ രോഹിത് ഭൂരെവാള്‍. പണത്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിയെടുത്തതെന്നു ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
read also: തിയറ്ററുകളിൽ പൊട്ടിച്ചിരി ഉണർത്തിയ മന്ദാകിനി ഇനി മനോരമ മാക്‌സിൽ
ചൊവ്വാഴ്ച സ്‌കൂളിലേക്ക് പോയ കുട്ടിയെ തട്ടിയെടുത്ത ശേഷം മുജ്മുലെയെ രോഹിത് ഫോണില്‍ വിളിച്ച് കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും 5 കോടി തന്നാല്‍ വിട്ടുനല്‍കാമെന്നും അറിയിച്ചു. പണം നല്‍കിയില്ലെങ്കില്‍ കുട്ടിയെ വിഷമരുന്ന് കുത്തിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. തുടർന്ന് മുജ്മുലെ സ്‌കൂളില്‍ വിളിച്ച് കുട്ടി അവിടെ എത്തിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുകയും ഉടൻ തന്നെ സദാർ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ പല തവണ രോഹിതില്‍ നിന്ന് മുജ്മുലെയെക്ക് വിളിയെത്തി. 5 കോടി കിട്ടില്ലെന്ന് മനസ്സിലാക്കിയ സംഘം 20 ലക്ഷത്തിന് ഒടുവില്‍ കരാറുറപ്പിച്ചു. പ്രദേശത്ത് തന്നെയുള്ള പെട്രോള്‍ പമ്പില്‍ പൈസ വച്ച് മടങ്ങാനായിരുന്നു നിർദേശം. ഇതുപ്രകാരം മുജ്മുലെയും പൊലീസും പെട്രോള്‍ പമ്പിലെത്തുകയും പ്രതികളെ കുടുക്കുകയുമായിരുന്നു. പണം കൈപ്പറ്റാൻ വന്ന രോഹിത് തന്നെയാണ് കുട്ടിയുമായി മറ്റ് രണ്ടുപേർ പൊന്തക്കാട്ടില്‍ മറഞ്ഞിരിപ്പുണ്ടെന്ന വിവരം നല്‍കിയത്. തുടർന്ന് ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments