Latest NewsNewsOmanGulf

മസ്‌കറ്റിലും താമസ കെട്ടിടത്തിന് തീപിടിത്തം; 80 പേരെ രക്ഷപ്പെടുത്തി

സലാല: മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം എത്തി താമസക്കാരെ രക്ഷപ്പെടുത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. 80 പേരെയാണ് കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഴുവന്‍ ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Read Also: സംസ്ഥാനത്ത് കനത്ത മഴ: 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അതേസമയം, കുവൈറ്റ് അഹ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ തൊഴിലാളി പാര്‍പ്പിടകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. ഇതില്‍ മൂന്നു പേര്‍ ഇന്ത്യക്കാരാണെന്ന് അറബ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുവൈത്തി പൗരനും നാല് ഈജിപ്ത് സ്വദേശികളുമാണ് മറ്റുള്ളവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button