Latest NewsKerala

കനത്ത മഴ: ഇടുക്കിയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു: അപകടത്തിൽ ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസ്സിനും കാറിനും മുകളിലേക്ക് മരം മറിഞ്ഞുവീണ് ഒരാൾ മരിച്ചു. ഇടുക്കി രാജകുമാരി സ്വദേശിയാണ് മരിച്ചത്. ശക്തമായ മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. കാർ പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. റോഡിന് കുറുകെ വീണ മരം വെട്ടി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button