ധന സമ്പാദനത്തിന് നേരായ വഴികളും വളഞ്ഞ വഴികളുമെല്ലാമുണ്ട്. എന്നാൽ നേരായ വഴികളെ കൂട്ടു പിടിയ്ക്കുന്നതാണ് നേരായ മാര്‍ഗവും. ജാതക പ്രകാരം ധന ഭാവം എന്ന ഒന്നുണ്ട്. ഇത് അനുസരിച്ചു ധനം നേടുന്നതു മാത്രമല്ല, നില നിര്‍ത്തുക എന്നതും പ്രധാനമാണ്. ജാതകവശാല്‍ രണ്ടാം ഭാവം, പതിനൊന്നാം ഭാവം എന്നിവയാണ് ധനവുമായി ബന്ധപ്പെട്ടിട്ടുള്ളത്. ഇവ രണ്ടിനുമോ ഏതെങ്കില്‍ ഒന്നിനുമോ പന്ത്രണ്ടാം ഭാവാധിപനുമായി ബന്ധമുണ്ടെങ്കില്‍ ധന നഷ്ടമാണ് ഫലം.
ഇത്തരക്കാര്‍ ധനം നേരിട്ടു കൈകാര്യം ചെയ്യാതെ പങ്കാളിയേയോ മറ്റോ ഇതിനായി ഏല്‍പ്പിയ്ക്കുന്നതാകും നല്ലത്. ശംഖുകളിൽ ഏറ്റവും വിശേഷമായി കണക്കാക്കുന്ന ഒന്നാണ് വലം പിരി ശംഖ്. ഇതു വീട്ടില്‍ സൂക്ഷിയ്ക്കുന്നതും, പൂജാമുറിയില്‍ സൂക്ഷിയ്ക്കുന്നതു പൂജിയ്ക്കുന്നതുമെല്ലാം പണം വരാന്‍ നല്ലതാണെന്ന് ജ്യോതിഷം വിശദീകരിയ്ക്കുന്നു. എല്ലാ മാസവും നാളു വരുമ്പോള്‍, അതായത് പക്കപ്പിറന്നാളിന് ക്ഷേത്രത്തില്‍ ശ്രീ സൂക്തം, ഭാഗ്യ സൂക്തം എന്നീ അര്‍ച്ചനകള്‍ നടത്തുന്നത് ജ്യോതിഷത്തില്‍ ധനാഗമത്തിന് പറയുന്ന മറ്റൊരു വഴിയാണ്.
ഇവ സ്വയം ഇത്തരം ദിവസങ്ങളില്‍ ജപിയ്ക്കുന്നതും നല്ലതാണ്. ദിവസവും ജപിയ്ക്കുന്നതും ഐശ്വര്യം കൊണ്ടു വരും.കൂടാതെ താമര ധനവുമായി ബന്ധപ്പെട്ട ഒന്നാണ്. വീട്ടില്‍ ശ്രീ ചക്രം വയ്ക്കുന്നത് ധനം വരാന്‍, ഐശ്വര്യമുണ്ടാന്‍ ചെയ്യാവുന്ന ഒരു വഴിയാണ്. ഇത് ക്ഷേത്രത്തില്‍ പൂജിച്ചു വാങ്ങി പൂജാമുറിയിലോ മറ്റോ വച്ച് ദിവസവും പൂജിയ്ക്കുകയും ചെയ്യാം. ഗുണമുണ്ടാകും.വീട്ടില്‍ താമര വളര്‍ത്തുന്നത് ജ്യോതിഷ പ്രകാരം ധനം വരാന്‍ ഏറെ നല്ലതാണ്.
ലക്ഷ്മീദേവിയാണ് പൊതുവെ ധനദേവതയായി കണക്കാക്കുന്നത്. ലക്ഷ്മീദേവിയേയും അന്നപൂര്‍ണേശ്വരിയേയും താമരപ്പൂ കൊണ്ടു പൂജിയ്ക്കുന്നത് ധനം നേടാന്‍ ഏറെ നല്ലതാണ്. താമര ലക്ഷ്മീദേവിയുടെ ഇരിപ്പിടം കൂടിയാണ്.ലക്ഷ്മീനാരായണ സ്‌തോത്രം, കനകധാരാ സ്‌തോത്രം, ലക്ഷ്മീസൂക്തം, ഭാഗ്യസൂക്തം
ലക്ഷ്മീനാരായണ സ്‌തോത്രം, കനകധാരാ സ്‌തോത്രം, ലക്ഷ്മീസൂക്തം, ഭാഗ്യസൂക്തം എന്നിവ ജപിയ്ക്കുന്നത് ധനാഗമത്തിന് ജ്യോതിഷം പറയുന്ന മറ്റൊരു വഴിയാണ്.
ജാതക വശാല്‍ ധനസ്ഥാനത്തുള്ള ഗ്രഹത്തെ കണ്ടെത്തി ആരാധിയ്ക്കുവാനും ജ്യോതിഷം പറയുന്നു. തിരുപ്പതി വെങ്കിടാചലപതിയെ ആരാധിയ്ക്കുന്നതും ദര്‍ശനവുമെല്ലാം ധനം നേടാനുള്ള ഒരു വഴിയാണ്.
Post Your Comments