ഇടുക്കി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ വീണ്ടും കാറില്‍ യുവാക്കളുടെ സാഹസിക യാത്ര. ഗ്യാപ് റോഡില്‍ പെരിയ കനാല്‍ ഭാഗത്താണ് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയ യുവാക്കള്‍ സാഹസിക പ്രകടനം നടത്തിയത്. ഇന്ന് രാവിലെ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് നാട്ടുകാര്‍ ചിത്രീകരിച്ചുതുടങ്ങിയതോടെ ഇവര്‍ അഭ്യാസം അവസാനിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ചക്കിടെ ഗ്യാപ് റോഡില്‍ അഞ്ചാമത്തെ സംഭവമാണിത്. സാഹസിക പ്രകടനങ്ങള്‍ക്കെതിരെ ഗ്യാപ് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് ഈ രീതിയില്‍ അഭ്യാസ പ്രകടനം. അതിനിടെ, മാട്ടുപ്പെട്ടി – മൂന്നാര്‍ റോഡില്‍ കഴിഞ്ഞ ദിവസം കുട്ടികളുള്‍പ്പെടെ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കേരള, കര്‍ണാടക രജിസ്‌ട്രേഷനുകളിലുളള കാറുകളിലെത്തിയവരാണ് ഇങ്ങനെ യാത്ര ചെയ്തത്. കാറുകളുടെ നമ്പര്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments