തിരുവനന്തപുരം: അമ്പൂരിയില്‍ ഭാര്യയെ കുത്തിക്കൊന്നു. ഈരുരിക്കല്‍ വീട്ടില്‍ രാജിയാണ് (39) ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായത്. കുറച്ചുനാളുകളായി അടുത്തടുത്ത വീടുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. രാവിലെ അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയതിനു ശേഷം മനോജിന്റെ വീടിനു മുന്നിലൂടെ പോകുകയായിരുന്ന രാജിയെ വഴിയില്‍ തടഞ്ഞു നിർത്തി വാക്കുതർക്കമുണ്ടായി. തുടർന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് രാജിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജി ആശുപത്രിയിലെത്തും മുന്‍പ് മരിച്ചു.
read also: നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു, പാലത്തിനായി ഇതുവരെ ചെലവഴിച്ചത് 12 കോടിരൂപ
മനോജും രാജിയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ മനോജിന് സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Leave a Comment