KeralaLatest NewsNews

സിപിഎമ്മിന് ചിഹ്നം ബോംബ് മതി, സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നു നോക്കരുതെന്ന് നിര്‍ദേശം നല്‍കണം: വി.ഡി സതീശന്‍

കണ്ണൂര്‍: തലശ്ശേരിയിലെ എരഞ്ഞോളിയില്‍ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സ്‌ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് എങ്ങനെ വന്നുവെന്നതില്‍ ദുരൂഹത തുടരുകയാണ്. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിച്ചത്.

Read Also: മോദി-മാര്‍പാപ്പ കൂടിക്കാഴ്ച നടന്നാല്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് സന്തോഷ വാര്‍ത്ത: ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ്

സിപിഎമ്മിന് ചിഹ്നം ബോംബ് മതിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. സിപിഎമ്മിന് ചിഹ്നം പോയാല്‍ ഈനാംപേച്ചിയും മരപ്പട്ടിയും വേണ്ട ബോംബ് മതിയെന്ന് സണ്ണി ജോസഫ് എം.എല്‍.എ പരിഹസിച്ചു. ദുരൂഹ സാഹര്യത്തില്‍ കാണുന്ന സ്റ്റീല്‍ പാത്രങ്ങള്‍ ആരും തുറന്നു നോക്കരുതെന്ന നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പരിഹസിച്ചു. . സര്‍ക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടക്കുന്ന ബോംബ് നിര്‍മാണത്തില്‍ നിരപരാധികളാണ് മരിക്കുന്നത്. സിപിഐഎം ആയുധം താഴെ വെക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

തേങ്ങ പെറുക്കാന്‍ പോയ വയോധികനാണ് ബോംബ് പൊട്ടി എരഞ്ഞോളിയില്‍ ഇന്നലെ മരിച്ചത്. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പോലീസ് റെയ്ഡ് മറികടക്കാനായി ഉപേക്ഷിച്ചതോ സൂക്ഷിച്ചതോ ആയ ബോംബാകാം പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button