മലപ്പുറം: പൂറത്തൂരിൽ പതിനഞ്ചുവയസ്സുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ സിദ്ധൻ അറസ്റ്റിലായി. പുറത്തൂർ പഞ്ചായത്ത് ഓഫീസിനു സമീപം തരിക്കാനകത്ത് മുനീബ്റഹ്‌മാനെ(മുനീബ് മഖ്ദൂമി-40)യാണ് തിരൂർ സി.ഐ. എം.കെ. രമേഷ് അറസ്റ്റുചെയ്തത്.
കാവിലക്കാടുള്ള മുനീബിന്റെ തറവാട്ടുവീട്ടിൽവെച്ച് മന്ത്രവാദചികിത്സയടക്കം നടത്തിവരുകയായിരുന്നു. ഇവിടെവെച്ച് വിദ്യാർഥിയെ പലതവണ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അധ്യാപകർ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, സി.ഐ. എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.
Post Your Comments