Latest NewsIndiaNews

ലഹരിക്കേസ് : നടി ഹേമയ്‌ക്ക് ജാമ്യം

അറസ്റ്റിലായപ്പോള്‍ ഇവർ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പാെട്ടിക്കരഞ്ഞിരുന്നു

ബെംഗളൂരു: ലഹരിക്കേസില്‍ അറസ്റ്റിലായ തെലുങ്ക് നടി ഹേമയ്‌ക്ക് ജാമ്യം. റേവ് പാർട്ടിയില്‍ പങ്കെടുത്ത നടിയെ ക്രൈം ബ്രൈഞ്ചാണ് അറസ്റ്റ് ചെയ്തത്. വ്യവസ്ഥകളോടെയുള്ള ജാമ്യമാണ് ഇവർക്ക് അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് പുറത്തുവരുന്ന നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായപ്പോള്‍ ഇവർ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പാെട്ടിക്കരഞ്ഞിരുന്നു. ‘ഞാൻ ഒന്നും ചെയ്തിട്ടില്ല, നിഷ്കളങ്കയാണ്. അവർ എന്നോട് ചെയ്യുന്നത് ക്രൂരതയാണ്. ഞാൻ ലഹരി ഉപയോഗിച്ചിട്ടില്ല. ഞാൻ പങ്കുവച്ച വീഡിയോ ഹൈദരാബാദില്‍ നിന്നുള്ളതാണ് ബെംഗളൂരുവിലേത് അല്ല.’- എന്നാണ് അവർ കരഞ്ഞുകൊണ്ട് പറഞ്ഞത്.

read also: ബലിയറുത്ത മൃഗങ്ങളുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കരുത്, പ്രകോപനമുണ്ടായാല്‍ പൊലീസിനെ അറിയിക്കണം: ജംഇയ്യത്ത്

എന്നാൽ, പാർട്ടിക്കിടയിൽ ഇവർ ഫാം ഹൗസില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ കേസിനു തെളിവായിരുന്നു. 86 പേരാണ് ലഹരി ഉപയോഗിച്ചെന്ന് തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button