Latest NewsKeralaNewsCrime

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ആള്‍ക്ക് 82 വര്‍ഷം കഠിനതടവ്

2016 ലാണ് കേസിനാസ്പദമായ സംഭവം.

തളിപ്പറമ്പ് : രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പയ്യന്നൂര്‍ സ്വദേശിക്ക് 82 വര്‍ഷം കഠിനതടവും 1.92 ലക്ഷം പിഴയും ശിക്ഷ.പെരുമ്പ അമ്പലത്തറ വെള്ളൂർ സ്വദേശി എസ്.പി. അബ്ദുല്‍ മുസവീറിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം.

read also : സിപിഎം ഓഫീസിന് നേരെ ആക്രമണം

വീട്ടില്‍ അതിക്രമിച്ച്‌ കയറി കുട്ടിയെ പലതവണകളിലായി ലൈംഗിക അതിക്രമത്തിനിരയാക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. അന്നത്തെ പയ്യന്നൂര്‍ സി.ഐ മഹേഷ് കെ. നായരും എസ്.ഐ പി. വിജേഷുമാണ് കേസന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button