പുതുച്ചേരി: വിഷവായു ശ്വസിച്ച് മൂന്ന് മരണം. ബാത്ത്റൂമിനുള്ളില്‍ വിഷവായു ശ്വസിച്ചാണ് മൂന്ന് മരണം നടന്നത്. അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട് സ്ത്രീകളും 15 വയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച രണ്ടുപേര്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ 72 വയസുള്ള സ്ത്രീ കുഴഞ്ഞുവീണു. പിന്നാലെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അവരുടെ മകള്‍ കാമാക്ഷിയും വിഷബാധ ശ്വസിച്ച് അബോധാവസ്ഥയിലായി.
തുടര്‍ന്ന് ശബ്ദം കേട്ട് വീടിന് പുറത്തുണ്ടായിരുന്ന പെണ്‍കുട്ടിയും ഓടിയെത്തി. കുഴഞ്ഞുവീണ മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചിരുന്നു. റെഡ്ഡിപാളയം, പുതുനഗര്‍ മേഖലകളിലെ മുഴുവന്‍ മാന്‍ഹോളുകളും തുറന്ന് പരിശോധിക്കുകയാണ്. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും വൃദ്ധരായ ആളുകളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ഉടന്‍തന്നെ മെഡിക്കല്‍ ക്യാമ്പ് സജ്ജീകരിച്ച് എല്ലാവര്‍ക്കും ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments