KeralaLatest NewsNews

ഇത് സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം, സുരേഷ് ഗോപിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

കൊച്ചി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഡല്‍ഹിയിലേക്ക് പോകുംമുന്‍പ് സുരേഷ് ഗോപി വിളിച്ചിരുന്നുവെന്നും ഇത് മലയാള സിനിമാ മേഖലയ്ക്ക് അഭിമാന നിമിഷമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Read Also: പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: മകള്‍ മിസ്സിംഗ് ആണെന്നറിഞ്ഞത് ഇന്നലെ, മകളെ കൊണ്ട് മൊഴി മാറ്റി പറയിപ്പിച്ചതെന്ന് പിതാവ്

‘എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീ സുരേഷ് ഗോപിയ്ക്ക് എന്റെ ആശംസകള്‍. അദ്ദേഹത്തെ മന്ത്രിയായി തെരഞ്ഞെടുത്തതിലുള്ള എന്റെ സന്തോഷം അറിയിക്കുന്നു. വ്യക്തിപരമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് എനിക്ക് അദ്ദേഹവുമായുള്ളത്. അദ്ദേഹം ചെയ്യുന്ന നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എനിക്കറിയാം. അതിനൊക്കെയുള്ള അംഗീകാരമായിട്ട് ഈ മന്ത്രിസ്ഥാനത്തെ ഞാന്‍ കാണുന്നു. മറ്റ് ഭാഷകളിലെ സിനിമാ മേഖലകളില്‍ നിന്ന് കേന്ദ്രമന്ത്രിമാരുണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ ഭാഷയില്‍ നിന്ന് ആദ്യമായാണ് മന്ത്രിയുണ്ടാകുന്നത്. ഇത് മലയാള സിനിമാ മേഖലയ്ക്ക് ആകെ അഭിമാനമാണ്’, മോഹന്‍ലാല്‍ 24 ന്യൂസ് ചാനലിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button