ന്യൂഡല്‍ഹി : മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കുമെന്ന് സൂചന . ആദ്യ 100 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന പ്രകാരം 2 കോടി വീടുകള്‍ കൂടി അനുവദിക്കാനാണ് നീക്കം . പിഎംഎവൈ-ജിക്ക് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് നല്കുന്ന സഹായവും 50 ശതമാനം വര്‍ദ്ധിപ്പിച്ചേക്കും.
2016 മുതല്‍ പിഎംഎവൈ-ജിക്ക് കീഴില്‍ ഇതിനകം അനുവദിച്ച 2.95 കോടിയില്‍ 2 കോടി വീടുകള്‍ കൂടി സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കും. ഇതില്‍ 2.61 കോടി വീടുകള്‍ ഇതുവരെ നിര്‍മ്മിച്ചു കഴിഞ്ഞു.
2024-25 സാമ്പത്തിക വര്‍ഷത്തേക്ക് പിഎംഎവൈ-ജിക്കായി 54,500.14 കോടി രൂപ അനുവദിച്ചിരുന്നു. എല്ലാം ജനങ്ങള്‍ക്കും ഭവനം എന്ന് ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. വീടില്ലാത്തവരെയും വാസയോഗ്യമല്ലാത്ത വീടുള്ളവരുമാണ് ഗുണഭോക്താക്കള്‍. കേന്ദ്രസര്‍ക്കാര്‍ വിഹിതം 1.5 ലക്ഷം രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 50000 രൂപയും, നഗരസഭ/ കോര്പ്പറേഷന് വീതം 2 ലക്ഷം രൂപയും ചേര്‍ന്ന് പരമാവധി നാല് ലക്ഷം രൂപ വരെ ഓരോ ഗുണഭോക്താവിനും നല്‍കും.
Post Your Comments