ഇസ്ലാമാബാദ് : ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കാച്ചി ഖമര്‍, സര്‍ബന്ദ് പോസ്റ്റ് ലക്കി മര്‍വത് എന്നിവിടങ്ങളിലേക്ക് പോകുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം . ആദ്യം ഐഇഡി സ്‌ഫോടനം ഉണ്ടാകുകയും , പിന്നീട് വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
Read Also: ‘സുരേഷ് ഗോപിയെ മന്ത്രിയാക്കാന്‍ ഇടപെട്ടില്ല’ ജി സുകുമാരന്‍ നായര്‍
തെഹ്രീകെ താലിബാന്‍ ഭീകരരുടെ സാന്നിദ്ധ്യമേറെയുള്ള പ്രദേശത്താണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു . അതേസമയം കഴിഞ്ഞ ദിവസം റിയാസി ജില്ലയിലുണ്ടായ ആക്രമണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ലെന്നും, കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. റിയാസിയിലെ ശിവ്ഖോരിയിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. 33 പേര്‍ക്ക് പരിക്കേറ്റു.
Post Your Comments