Latest NewsNewsIndia

ബസ്സിന് നേര്‍ക്ക്‌ ഭീകരാക്രമണം: 9 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരിക്ക്

തീർത്ഥാടകരുമായി ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ബസ്

ശ്രീനഗർ: ജമ്മു കശ്മീരില്‍ ശിവ്ഖോരിയിലേക്ക് തീർഥാടകരുമായി പോയ ബസ്സിന് നേർക്ക് ഭീകരാക്രമണം. വെടിവയ്പില്‍ ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണത്തെത്തുടർന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞു.

read also: ട്രെയിനില്‍ യുവതിയുടെ മൃതദേഹം: കഷണങ്ങളാക്കി കവറില്‍ കെട്ടിയ നിലയിൽ

തീർത്ഥാടകരുമായി ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ബസ്. പോണിയിലെ തെര്യത്ത് ഗ്രാമത്തില്‍ വച്ചാണ് ആക്രമണമുണ്ടായതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തു. പോലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button