KeralaLatest News

സിപിഐഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു: നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഐഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് സമസ്ത യുവജന വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി. സമസ്തയിലെ ഒരു വിഭാഗത്തെ പിന്തുണച്ച് രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ സിപിഐഎം നടത്തി. ഇത് സമുദായം തിരിച്ചറിഞ്ഞെന്നും നാസര്‍ ഫൈസി പറഞ്ഞു.

സമുദായത്തിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാന്‍ സിപിഐഎം നടത്തിയ ശ്രമങ്ങളാണ് സംസ്ഥാനത്ത് ഇടത് പക്ഷത്തിന്റെ തകര്‍ച്ചക്ക് കാരണമായത്. സമസ്തയിലെ ഭിന്നതയില്‍ ഒരു വിഭാഗത്തിന്റെ ഒപ്പം നിന്ന സിപിഐഎം കുറ്റം മുസ്ലിം ലീഗില്‍ ചാര്‍ത്താനും ശ്രമിച്ചു. സിപിഐഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണെന്ന് തിരിച്ചറിഞ്ഞ ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കി. രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ സിപിഐഎം നടത്തി.

മുസ്ലിം സമുദായത്തിനെതിരെയുള്ള വെള്ളാപള്ളിയുടെ ഒളിയമ്പ് പിന്നോക്ക വിഭാഗത്തിന്റെ ഐക്യത്തെ തകര്‍ക്കും. വസ്തുത പരിശോധിക്കാതെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വെള്ളാപ്പള്ളി അവസാനിപ്പിക്കണമെന്നും നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ചും മുസ്ലിം ലീഗിനെ അഭിനന്ദിച്ചും സമസ്ത മുഖപത്രം കഴിഞ്ഞദിവസം മുഖപ്രസംഗം പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുപ്പു കാലത്തെ സമസ്ത മുഖപത്രത്തിന്റെ നിലപാട് വേദനിപ്പിച്ചുവെന്നു ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. സമസ്തയിലെ ചില നേതാക്കള്‍ ഇടതുപക്ഷത്തിന് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button