KeralaLatest NewsNews

വയനാട് മത്സരിക്കാനില്ല,താന്‍ കുറച്ചുകാലത്തേയ്ക്ക് പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കും: കെ മുരളീധരന്‍

തൃശൂര്‍: പൊതു പ്രവര്‍ത്തനത്തില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കുന്നുവെന്നാവര്‍ത്തിച്ച് കെ മുരളീധരന്‍. തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സജീവമായി ഉണ്ടാവും. അത് പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പാണ്. അതുവരെ തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലരുതെന്നും അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Read Also: കേരള പൊലീസില്‍ ആത്മഹത്യകള്‍ കൂടുന്നു: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐ മരിച്ച നിലയില്‍

‘അപ്രതീക്ഷിത തോല്‍വിയുണ്ടാകുമ്പോള്‍ പ്രവര്‍ത്തകരില്‍ പല വികാരം ഉണ്ടാവും. ഇതിനെ ആ രീതിയില്‍ മാത്രം കണ്ടാല്‍ മതി. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ല. ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളലുണ്ടായി. കേന്ദ്രമന്ത്രി വന്നാല്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് യുവാക്കള്‍ കരുതി. പാരമ്പര്യമായ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. ചിലര്‍ മാത്രം വിചാരിച്ചാല്‍ വോട്ട് മറിയില്ല. തോല്‍വിയില്‍ ഒരാള്‍ക്കെതിരെയും പരാതി പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ല. അന്വേഷണ കമ്മീഷന്‍ വേണ്ട. അത് സംഘടനയ്ക്ക് പ്രതികൂലമാവും. അന്വേഷണ കമ്മീഷന്‍ വന്നിട്ട് ഒരു കാര്യവും ഇല്ല. പല അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടുകളും കണ്ടയാളാണ് താന്‍’, മുരളീധരന്‍ പറഞ്ഞു.

‘ശരിതെറ്റ് പറഞ്ഞ് സംഘടന തളരരുത്. തിരഞ്ഞെടുപ്പില്‍ ആരൊക്കെ കള്ളകളി നടത്തിയെന്ന് ജനങ്ങള്‍ക്ക് അറിയാം. അവര്‍ ഭാവിയില്‍ പ്രതികരിക്കും. തെറ്റുകാരന്‍ ഞാന്‍ തന്നെയാണ്. വയനാട്ടില്‍ മത്സരിക്കാനില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മൂഡ് ഇല്ല. ആലോചിച്ചു തീരുമാനം എടുക്കണം എന്നാണ് ഈ തിരഞ്ഞെടുപ്പില്‍ പഠിച്ച പാഠം. പലരും പലതും പറയും. വടകരയില്‍ നിന്നും മാറേണ്ടിയിരുന്നില്ല’, കെ മുരളീധരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button