KeralaLatest News

കെഎസ്ആർടിസിക്ക് പിന്നാലെ സപ്ലൈകോ ജീവക്കാരുടെ ശമ്പളവും മുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങിയായതിന് പിന്നാലെ സപ്ലൈകോ ജീവനക്കാരുടെ ശമ്പള വിതരണവും മുടങ്ങി. അഞ്ചാം തിയതിയോടെ ലഭിക്കേണ്ട മെയ് മാസത്തിലെ ശമ്പളം ജൂൺ ഏഴ് കഴിഞ്ഞിട്ടും ജീവനക്കാരുടെ കൈയിലെത്തിയില്ല. ശമ്പളം എത്താൻ പത്താം തിയതി കഴിഞ്ഞേക്കുമെന്ന് സപ്ലൈകോ പറയുന്നു.

സ്കൂൾ തുറക്കുന്ന ജൂൺ മാസത്തിലും ശമ്പളം മുടങ്ങിയത് കെഎസ്ആർടിസിയിലെയും സപ്ലൈകോയിലെയും ആയിരക്കണക്കിന് ജീവനക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
കെഎസ്ആര്‍ടിസിയിലും മെയ് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തില്ല. ധനവകുപ്പ് അനുവദിക്കേണ്ട പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെ എസ് ആര്‍ ടി സി വിശദീകരണം.

വിഷയത്തില്‍ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍. ശമ്പള വിതരണം അഞ്ചാം തീയതിക്ക് മുന്നേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. കെ ബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനുശേഷം, കൃത്യം ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button