KeralaLatest NewsNews

KSRTC ബസില്‍ പോസ്റ്ററൊട്ടിച്ച്‌ എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല, കണ്ടാല്‍ കീറിക്കളയണം : ഗണേഷ് കുമാര്‍

ഡിപ്പോകളിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്ത് മാന്യമായി സംസാരിക്കണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും ജീവനക്കാരോട് നിർദ്ദേശിച്ച് മന്ത്രി കെ.ബി. ഗണേഷ്കുമാർ.

‘ബസില്‍ പോസ്റ്ററൊട്ടിച്ച്‌ എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല. ധൈര്യമായി ഇളക്കിക്കോളൂ. ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റർ ഒട്ടിക്കേണ്ടതില്ല. ഒരുസമ്മേളനത്തിന്റെയും ഫ്ളെക്സും പോസ്റ്ററും സ്റ്റേഷനുകളില്‍ വേണ്ട -ഗണേഷ്കുമാർ പറഞ്ഞു.

ഓഫീസ് ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് ബസുകളും സ്റ്റേഷനുകളും വൃത്തികേടാക്കുന്നതിനെതിരേ മന്ത്രി കർശനനിലപാടെടുത്തത്.

read also: യേശുക്രിസ്തുവിനെ ആക്ഷേപിച്ച് പോസ്റ്റിട്ടയാൾക്കെതിരെ പരാതി നല്കാനുള്ള നട്ടെല്ല് വൈദികർ കാണിക്കണം: കുറിപ്പ്

‘ഡിപ്പോകളിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്ത് മാന്യമായി സംസാരിക്കണം. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാൻ പുതിയ സംവിധാനം കൊണ്ടുവരും. ഡിപ്പോകളും സ്റ്റേഷനുകളും ആറുമാസത്തിനുള്ളില്‍ പൂർണമായും കമ്ബ്യൂട്ടർവത്കരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കമ്ബ്യൂട്ടറുകള്‍ വാങ്ങാനുള്ള തുക അതത് പ്രദേശത്തെ എം.എല്‍.എ.മാർ അനുവദിക്കും.’ -മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button