Latest NewsKeralaNews

അങ്കമാലിയില്‍ വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ വെന്ത് മരിച്ചു

ബിനീഷിന്റെ മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊച്ചി: വീടിന് തീപിടിച്ച്‌ നാല് പേർക്ക് ദാരുണാന്ത്യം. അങ്കമാലി പാക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

read also: കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപിയെ ജയിപ്പിക്കുന്ന കെപിസിസി നേതൃത്വത്തെകുറിച്ച് ഹൈക്കമാൻഡ് മറുപടി പറയണം : എം വി ജയരാജൻ

ബിനീഷ് കുര്യൻ, അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിൻ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇവർ കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പൊലീസിന്റെ സംശയം. തീ പടർന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല. ബിനീഷിന്റെ മാതാവ് പരിക്കുകളോടെ രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button