തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 900 വാഗ്ദാനങ്ങള്‍ സർക്കാർ നടപ്പിലാക്കിയെന്നാണ് അവകാശവാദം. 300 പേജുള്ള റിപ്പോർട്ടില്‍ കെ-ഫോണ്‍, ഐടി പാർക്ക്, സൗജന്യ ഇന്റർനെറ്റ് കണക്ഷൻ, തുടങ്ങി 12-ല്‍ അധികം വിഭാഗങ്ങളിലായി ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനായി സ്വീകരിച്ച നടപടികളാണ് പ്രധാനമായുമുള്ളത്. ഇതിനുപുറമെ കേന്ദ്ര നയങ്ങള്‍ക്കെതിരെ സ്വീകരിച്ച കാര്യങ്ങളും പരാമർശിക്കുന്നുണ്ട്.
തൊഴില്‍ നല്‍കാൻ സ്വീകരിച്ച നടപടികള്‍, കൂടുതല്‍ ഐടി കമ്പനികളെ കേരളത്തിലേക്ക് എത്തിക്കാൻ സ്വീകരിച്ച നടപടികള്‍, വ്യവസായ സൗഹൃദ സംസ്ഥാനമാകാൻ എടുത്ത ശ്രമങ്ങള്‍ എന്നിവ എണ്ണിയെണ്ണി റിപ്പോർട്ടില്‍ വിശദീകരിക്കുന്നു
Post Your Comments