
തിരുവനന്തപുരം: വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകള്‍ അല്ല തൃശൂരിലേതെന്ന് സുരേഷ് ഗോപി. പാര്‍ട്ടി വോട്ടുകളും നിര്‍ണായകമായെന്നും വ്യക്തിപരമായ വോട്ടുകള്‍ മാത്രം ആയിരുന്നെങ്കില്‍ 2019ലെ താന്‍ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാന്‍ ഇല്ല. ഇതുവരെയും മുരളിയേട്ടന്‍ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read Also: തൃശ്ശൂരിലെ പരാജയം ഗൗരവത്തോടെ കാണും: ആരും വിവാദങ്ങളുണ്ടാക്കരുത്: പിസി വിഷ്ണുനാഥ്
നാളെ ഡല്‍ഹിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരത്ത് നിന്നും വിമാനമാര്‍ഗം നെടുമ്പാശേരിയിലെത്തിയ സുരേഷ് ഗോപിയെ അവിടെ നിന്നും ബിജെപി പ്രവര്‍ത്തകര്‍ കാറുകളുടെ അകമ്പടിയോടെ ആനയിച്ചാണ് തൃശൂരിലേയ്ക്ക് കൊണ്ടുപോകുന്നത്. തുടര്‍ന്ന് മണികണ്ഠനാലില്‍ നിന്നും സ്വരാജ് റൗണ്ട് ചുറ്റിയുള്ള റോഡ് ഷോയില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. പിന്നാലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും റോഡ് ഷോ സംഘടിപ്പിക്കും.
Post Your Comments