Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

ബാദുഷ മെമ്മോറിയൽ കാർട്ടൂൺ / കാരിക്കേച്ചർ അവാർഡുകൾ പ്രഖ്യാപിച്ചു

ബാദുഷയുടെ മകൻ ഫനാൻ ബാദുഷയും കാർട്ടൂൺ മത്സരത്തിൽ പങ്കെടുത്തു

കാർട്ടൂൺ മാൻ ഇബ്രാഹിം ബാദുഷയുടെ മൂന്നാമത് ഓർമ്മദിനത്തോടനുബന്ധിച്ച് നടത്തിയ കാർട്ടൂൺ/കാരിക്കേച്ചർ മത്സരത്തിൽ സജി ചെറുകരയും, ഷാജി LS പുറക്കാടും കാർട്ടൂൺ അവാർഡ് പങ്കിട്ടു. സൂര്യദത്ത് പ്രത്യേക പരാമർശത്തിന് അർഹനായി. “സോഷ്യൽ മീഡിയ യുഗം” എന്നുള്ളതായിരുന്നു കാർട്ടൂണിലെ വിഷയം.

പ്രശസ്ത സോഷ്യൽ ആക്ടിവിസ്റ്റ് ദയാഭായിയെ മോഡൽ ആക്കിയുള്ള കാരിക്കേച്ചർ അവാർഡുകൾ മനു മോഹനും , സ്വാതി ജയകുമാറും പങ്കിട്ടു, പ്രത്യേക പരാമർശത്തിന് അവിനാശ് രാജേഷും അയ്യൂബ് കാവുങ്ങലും അർഹരായി. കാർട്ടൂൺ ക്ലബ് ഓഫ് കേരള, മെക്കാവു ടാറ്റു സ്റ്റുഡിയോയുടെയും ക്യാമസ് ആർട്ട്‌ സ്കൂളിന്റെയും സഹകരണത്തോടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്.

read also: ഇനി തൃശൂരാണ് എന്റെ കിരീടം, എന്റെ ആദ്യത്തെ ഉദ്യമം തൃശൂര്‍ പൂരം : തൃശൂരിനെ ഇളക്കി മറിച്ച് സുരേഷ് ഗോപി

ബാദുഷയുടെ മകൻ ഫനാൻ ബാദുഷയും കാർട്ടൂൺ മത്സരത്തിൽ പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. വേഗവരയിലൂടെ ഇന്ദ്രജാലം തീർത്ത കാർട്ടൂണിസ്റ്റായിരുന്നു കാർട്ടൂൺമാൻ ഇബ്രാഹീം ബാദുഷ. നിരവധി കാർട്ടൂണിസ്റ്റുകളെ വരയുടെ ലോകത്തേക്ക് കൈപിടിച്ചുയത്തിയതും അദ്ദേഹം ആയിരുന്നു. കാർട്ടൂണിൽ മാധ്യമത്തിലെ VR രാകേഷ് അടങ്ങിയ ജ്യൂറിയും കാരിക്കേച്ചറിൽ ഗോവയിൽ നിന്നുള്ള സൻകേത് ലവാൺഡേ , റോഹിത് ചാരിയുമാണ് വിധി നിർണയിച്ചത്. കാർട്ടൂണുകളും ക്യാരിക്കേച്ചറുകളും മികച്ച നിലവാരം പുലർത്തി എന്ന് ജ്യൂറി അംഗങ്ങൾ അഭി പ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button