Latest NewsKeralaNews

തൃശൂരില്‍ അതിശക്തമായ മഴ, ഇടുക്കി പൂച്ചപ്രയില്‍ ഉരുള്‍പൊട്ടല്‍: വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിലുണ്ടായ ശക്തമായ മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇക്കണ്ടവാര്യര്‍ റോഡ്, അക്വാട്ടിക് ലൈന്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. അതേസമയം, ഇടുക്കി പൂച്ചപ്രയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ പാറക്കല്ലുകള്‍ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കര്‍ കണക്കിന് കൃഷിയും ഉരുള്‍പൊട്ടലില്‍ നശിച്ചു.

Read Also: കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്‍: ആര്‍ടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ച സഞ്ജുവിനെതിരെ ഹൈക്കോടതി നേരിട്ടിടപെട്ടു

ബാലുശ്ശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28-ാം മൈലില്‍ മണ്ണിടിച്ചിലുണ്ടായി. കക്കയം 28ാം മൈല്‍ പേരിയ മലയിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ശക്തമായ മഴയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button