Latest NewsKerala

കനത്ത മഴയിൽ ഇൻഫോപാർക്കിൽ വെള്ളക്കെട്ട്: ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് കമ്പനികൾ

കൊച്ചി: കനത്ത മഴയെ തുടർന്ന് ഇൻഫോപാർക്കിൽ വെള്ളം കയറിയതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ബുധൻ വ്യാഴം ദിവസങ്ങളിൽ ഭൂരിഭാഗം കൊമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. ശക്തമായ മഴയിൽ തുടർച്ചയായി വെള്ളം കയറിയതോടെ ജീവനക്കാർ കൂട്ടമായി അവധി എടുക്കുമെന്ന് പറഞ്ഞതോടെയാണ് വർക്ക് ഫ്രം ഹോം അനുവദിച്ചത്.

കൊച്ചിയിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. രാത്രി മഴ മാറി നിന്നതിനാൽ വെള്ളക്കെട്ടുകൾ ഒഴിവായി. ശരാശരി 200 മി.മീ മഴയാണ് കഴിഞ്ഞ രണ്ടു ദിവസത്തിൽ എറണാകുളത്ത് ലഭിച്ചത്. ഓടകൾ വൃത്തിയാക്കാത്തതിനാൽ വെള്ളം ഒഴുകി പോകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്.

കളമശ്ശേരി തൃക്കാക്കര കൊച്ചിൻ കോർപ്പറേഷനുകളിൽ വെള്ളക്കെട്ട് രൂക്ഷം. ജില്ലയിൽ ഇതുവരെ മൂന്ന് ക്യാമ്പുകൾ ആണ് തുറന്നിട്ടുള്ളത്. അതേസമയം കൊച്ചിൻ കോർപ്പറേഷൻ പി &ടി കോളനികൾ നിവാസികൾക്ക് നിർമ്മിച്ചു നൽകിയ ഫ്ലാറ്റിൽ ചോർച്ച വന്നതിന് കൊച്ചിൻ കോർപ്പറേഷൻ മറുപടി പറയണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button