Latest NewsNewsInternational

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

ഷിക്കാഗോ: ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചത്.

Read Also: ചലച്ചിത്ര സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്: തന്നെ നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന് യുവനടി

സിയാറ്റില്‍-ടകോമയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 2091 ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്‌സിവേയില്‍ നില്‍ക്കുമ്പോഴാണ് ഒരു എന്‍ജിനില്‍ തീ പടര്‍ന്നത്. 148 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. അഗ്‌നിശമന സേനയും മെഡിക്കല്‍ സംഘവും വളരെ വേഗത്തില്‍ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

അതേസമയം, ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇന്‍ഡിഗോ 6 E2211 വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഡല്‍ഹി വിമാനത്താവളത്തില്‍ ലഭിച്ച സന്ദേശം. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പരിശോധനയക്ക് ശേഷം വിമാനത്താവള അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button