ന്യൂഡല്‍ഹി: ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് അടിയന്തര വേനല്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയാണ് അവധി. വിദ്യാഭ്യാസ ഡയറക്ടര്‍ ആണ് ഉത്തരവ് ഇറക്കിയത്.
Read Also: കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റാന്‍ നിര്‍ദ്ദേശം
ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം കനക്കുകയാണ്. ഡല്‍ഹിയില്‍ ഇന്നലെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 46° ക്ക് മുകളിലാണ് ഡല്‍ഹിയിലെ താപനില. ഉത്തരേന്ത്യയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ മുന്‍ഗേഷ്പൂര്‍ മേഖലയിലാണ് അത്യുഷ്ണം ഏറ്റവും കൂടുതല്‍. താപനില 46.8 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി.നജഫ് ഗഡില്‍ 46.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയ ചൂട്.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ താപനില 46.9 ഡിഗ്രിയും മധ്യപ്രദേശിലെ ഗോളിയോറില്‍ -44.9 ഡിഗ്രിയും രേഖപ്പെടുത്തി.ബര്‍മറിലും കാണ്‍പൂരിലും രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 46.9 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഡല്‍ഹി കൂടാതെ പഞ്ചാബ്, ഹരിയാന രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഉത്തര്‍പ്രദേശിലും ബീഹാറിലും ഓറഞ്ച് അലര്‍ട്ട് ആണ്. അടുത്ത നാല് ദിവസം കൂടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Post Your Comments