
ബംഗളൂരു: ഓടി കൊണ്ടിരിക്കുന്ന ബൈക്കില്‍ കമിതാക്കള്‍ പ്രണയലീലകളില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. കാമുകിയെ മടിയിലിരുത്തി പ്രണയ ലീലകളോടെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
മെയ് 17ന് നടന്ന സംഭവത്തിന്റെ വീഡിയോ ബംഗളൂരു പൊലീസ് ആണ് എക്‌സില്‍ പങ്കുവെച്ചത്. പൊലീസ് യുവാവിനെതിരെ നടപടി സ്വീകരിച്ചു.
ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡിലൂടെയാണ് കമിതാക്കളുടെ യാത്ര. ബൈക്കില്‍ യുവാവിന്റെ മടിയില്‍ ഇടതുവശം ചരിഞ്ഞാണ് യുവതിയുടെ ഇരിപ്പ്. യുവാവിന്റെ കഴുത്തിന് ചുറ്റുമായിട്ടാണ് യുവതിയുടെ കൈ. ഇരുവരും ഹെല്‍മറ്റും ധരിച്ചിട്ടില്ല. റോഡ് അഭ്യാസപ്രകടനം നടത്താനുള്ള വേദിയല്ലെന്നും എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്നും നിര്‍ദേശിച്ച് കൊണ്ടാണ് ബംഗളൂരു പൊലീസ് വീഡിയോ പങ്കുവെച്ചത്.വണ്ടിയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പിഎസ് അറസ്റ്റ് ചെയ്തു.
Post Your Comments