Latest NewsKeralaNews

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിശക്തമായ ഇടിമിന്നലോട് കൂടിയ തീവ്രമഴ പെയ്യും: 7 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Read Also: കേരളത്തിൽ വ്യാപകമായി മഴക്കാല രോഗങ്ങൾ: എലിപ്പനി ബാധിച്ച് 90 മരണം, മഞ്ഞപ്പിത്തം ബാധിച്ച് ആറുപേരും മരിച്ചു

അതേസമയം, കനത്ത മഴയില്‍ തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തില്‍ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയില്‍ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂര്‍ ജംഗ്ഷനില്‍ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി.

രാവിലെയും മഴ തുടര്‍ന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടു. അട്ടക്കുളങ്ങരയില്‍ സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണത്തിനായെടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയില്‍ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും അപകടകരമായ വെള്ളകെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുക്കോലയ്ക്കലില്‍ വീടുകളില്‍ വെള്ളം കയറി. അട്ടക്കുളങ്ങരയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഉള്ളൂര്‍ ശ്രീ ചിത്ര നഗറിലും വീടുകളില്‍ വെള്ളം കയറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button