Latest NewsKeralaNews

തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേര്‍ മരിച്ചു

മഥുര: ഹരിയാനയില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലും മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ പിന്‍ഭാഗത്ത് പുകയും തീയും ശ്രദ്ധയില്‍പ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്.

Read Also: ഊട്ടിയില്‍ കനത്ത മഴ:റെയില്‍വേ ട്രാക്കിലേയ്ക്ക് പാറകള്‍ വീണു,ഊട്ടിയിലേയ്ക്കുള്ള യാത്ര നിര്‍ത്തിവെയ്ക്കണമെന്ന് അറിയിപ്പ്

ബസ് നിര്‍ത്തി ആളുകളെ ഇറക്കുമ്പോഴേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബസിന് തീപിടിച്ചത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി യാത്രികരെ ഇറക്കിയെങ്കിലും 8 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

10 ദിവസത്തെ തീര്‍ഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്. തങ്ങള്‍ വാടകയ്ക്ക് എടുത്ത ബസാണ് അപകത്തില്‍പ്പെട്ടതെന്നും യുപിയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് വെള്ളിയാഴ്ച രാത്രിയോടെയാണ് ഉത്തര്‍പ്രദേശില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചതെന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button