ന്യൂഡല്‍ഹി: അഴിമതിക്കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് തിരികെ നല്‍കാനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് സാധ്യമാക്കാന്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിവരികയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
‘ഞാന്‍ ഇതിനെക്കുറിച്ച് വളരെയധികം ചിന്തിക്കുന്നു, കാരണം അഴിമതിക്കാര്‍ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്ത് പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചുവെന്ന് ഹൃദയത്തില്‍ നിന്ന് എനിക്ക് തോന്നുന്നു, അവര്‍ക്ക് അത് തിരികെ ലഭിക്കണം.’ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
”എനിക്ക് നിയമപരമായ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍, ഞാന്‍ അത് ചെയ്യും. ഞാന്‍ ഇപ്പോള്‍ നിയമസംഘത്തിന്റെ സഹായം തേടുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത പണം എന്തുചെയ്യണമെന്ന് ഉപദേശിക്കാന്‍ ഞാന്‍ ജുഡീഷ്യറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments