കൊച്ചി: നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍. വഞ്ചനാ കേസിലാണ് അദ്ദേഹം അറസ്റ്റിലായതെന്നാണ് വിവരം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ജോണി പൊലീസിന്റെ പിടിയിലാകുന്നത്. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയ്കുമാര്‍ നല്‍കിയ പരാതിയില്‍ ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായ്ക്ക് പോകാനെത്തിയപ്പോള്‍ ഇദ്ദേഹത്തെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും പിന്നീട് കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
Read Also: ഈ മാസം തന്നെ കാലവര്‍ഷമെത്തിയേക്കും: പുതിയ അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
പരാതിക്കാരന്‍ ദ്വാരക് കാനഡയിലെ വ്യവസായി ആണ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. ഇതില്‍ 50 ലക്ഷം ജോണി സഗരിക തിരിച്ചു നല്‍കി. എന്നാല്‍ 2.25 കോടി കൊടുക്കാനുണ്ടായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ജോണിയുടെ മകന്‍ റയാന്‍ ജോണ്‍ തോമസ് ആണ് രണ്ടാം പ്രതി. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമെന്നും ക്രൈ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ജോണി സാഗരികയെ കോയമ്പത്തൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു.
Post Your Comments