കനത്ത മഴയും മൂടല്‍ മഞ്ഞും: കരിപ്പൂർ വിമാനത്താവളത്തില്‍ സർവ്വീസ് തടസപ്പെട്ടു, വിമാനങ്ങള്‍ വഴിതിരിച്ച്‌ വിടുന്നു

ഇതുവരെ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.

മലപ്പുറം: കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ച്‌ വിടുന്നു. നെടുമ്പാശ്ശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ച്‌ വിടുന്നത്.

ഇതുവരെ നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ദുബായില്‍നിന്നും ദമാമില്‍നിന്നും വന്ന വിമാനം കോയമ്പത്തൂരിലേക്കും ഒരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിലേക്കും വഴിതിരിച്ചു വിട്ടിട്ടുണ്ട്.

read also: ‘കുര്‍ക്കുറെ’ വാങ്ങാൻ മറന്നു: ഭർത്താവിനെ ഉപേക്ഷിച്ച്‌ യുവതി

ദോഹയിലേക്ക് ബഹറിനിലേക്കും പുറപ്പെടേണ്ട രണ്ട് വിമാനങ്ങള്‍ വൈകുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സർവീസ് പഴയതുപോലെയാകുമെന്ന് അധികൃതർ അറിയിച്ചു.

Share
Leave a Comment