Latest NewsKerala

വിവാഹം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ വരനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് മറ്റൊരു സ്ത്രീ എത്തി: വഞ്ചനാകുറ്റത്തിന് പരാതി നൽകി വധു

തിരുവനന്തപുരം: യുവാവിനെതിരെ വഞ്ചനാക്കുറ്റം ആരോപിച്ച് പരാതി നല്‍കി നവവധുവും കുടുംബവും. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരെയാണ് യുവതിയും കുടുംബവും പരാതി നല്‍കിയത്.

മിഥുനും പരാതിക്കാരിയും കഴിഞ്ഞ ദിവസം വിവാഹം ചെയ്തിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് നവദമ്പതിമാര്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതിയുടെ ഇവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35കാരി വന്നത്.

ഇതോടെ തര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാര്‍ മനഃപൂര്‍വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി.

അന്വേഷിച്ച സമയത്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോഴും രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയുന്നു. സ്വര്‍ണ്ണാഭരണം കൈക്കലാക്കി വിദേശത്ത് കടക്കാനായാണ് മിഥുന്‍ വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ നവവധുവിന്റെ പരാതിയില്‍ മിഥുനും കുടുംബത്തിനും എതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button