Latest NewsKeralaNews

കെകെ ശൈലജയ്ക്കും നടി മഞ്ജു വാര്യർക്കുമെതിരെ ലൈംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ്‌: ഒടുവിൽ മാപ്പ് പറച്ചിൽ

വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഹരിഹരന്‍

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കും നടി മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപ പരാമർശവുമായി ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍.

”സിപിഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര്‍ ചില സംഗതികള്‍ ചെയ്താല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോണ്‍ വീഡിയോ ഉണ്ടാക്കി. ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതില്‍ പി മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസിന് വല്ല പങ്കുമുണ്ടോ?’ എന്നായിരുന്നു ഹരിഹരന്റെ അധിക്ഷേപകരമായ പരാമര്‍ശം.

read also: ഐസ്‌ക്രീമില്‍ സൂക്ഷിച്ച ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞു, കൊണ്ടത് മകന്: അതീവ ഗുരുതരം

വടകരയില്‍ യുഡിഎഫും ആര്‍എംപിയും, സിപിഎം വര്‍ഗീയയ്‌ക്കെതിരെ നാടൊരുമിക്കണം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവേയായായിരുന്നു ഹരിഹരന്റെ വിവാദ പരാമര്‍ശം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍, കല്‍പ്പറ്റ എം എല്‍ എ ടി സിദ്ദിഖ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം തുടങ്ങിയ നേതാക്കള്‍ സദസില്‍ ഇരിക്കവെയായിരുന്നു ഹരിഹരന്റെ പ്രസംഗം.

അതേസമയം സ്ത്രീകളെ ലൈം ഗികമായി അധിക്ഷേപിച്ചുള്ള പ്രസംഗത്തിന് പിന്നാലെ വേദിയിലും സദസിലും ഇരിക്കുന്നവര്‍ ആര്‍ത്ത് ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുമുണ്ട്. ഇത് സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. .

വിമർശനം ശക്തമായതോടെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഹരിഹരന്‍ രംഗത്തെത്തി. ഇന്ന് വടകരയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും എന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമര്‍ശം നടത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു,’ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button