KeralaLatest NewsNews

പ്രതിശ്രുത വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുടക്: പ്രതിശ്രുത വധുവിന്റെ അറുത്ത തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാകയിലാണ് സംഭവം. മദികേരി താലൂക്കിലെ ഹമ്മിയാല ഗ്രാമത്തില്‍ നിന്നാണ് 32 കാരനായ പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പ്രതിശ്രുധ വധുവിന്റെ അറുത്തുമാറ്റിയ തലയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Read Also: അഖിലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പ്രതികളെ തിരിച്ചറിഞ്ഞു: കൊലയ്ക്ക് പിന്നിലെ കാരണം വിശദീകരിച്ച് പൊലീസ്

32 കാരനായ പ്രകാശും 16 വയസുകാരിയായ മീനയും ഇന്നലെ വിവാഹിതരാകേണ്ടതായിരുന്നു. എന്നാല്‍ ബാലവിവാഹത്തെ കുറിച്ച് ശിശുക്ഷേമ വകുപ്പിനെ ആരോ അറിയിക്കുകയും അധികൃതരെത്തി വിവാഹം തടയുകയുമായിരുന്നു. ഒപ്പം പോക്സോ ചുമത്തി കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പെണ്‍കുട്ടിക്ക് 18 വയസായതിന് ശേഷം വിവാഹം കഴിപ്പിക്കുള്ളുവെന്ന് വീട്ടുകാര്‍ തീരുമാനമെടുത്തു.

മണിക്കൂറുകള്‍ക്കകം പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി മാതാപിതാക്കളെ ഉപദ്രവിച്ച് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. 100 മീറ്ററിനപ്പുറം വച്ച് പെണ്‍കുട്ടിയുടെ തലയറുത്ത്, തലയുമായി കടന്നുകളയുകയായിരുന്നു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐപിസി സെക്ഷന്‍ 302, 307 പ്രകാരം പ്രകാശിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button